സിപിഎമ്മും ഇടത് വിങ്ങും അവകാശപ്പെടുന്നതു പോലെ ഒരു മഹാനായ കമ്യൂണിസ്റ്റ് വിശുദ്ധനല്ല വെനസ്വേല പ്രസിഡൻ്റ്
നിക്കോളാസ് മഡൂറോയും അയാളുടെ ഭാര്യ സിലിയയും എന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അവന്റെ ഭാര്യയെയും മക്കളെയും തല്ലുന്നതിന് മറ്റവൻ എന്തിനാ അതിൽ ഇടപെടാൻ പോയത് എന്ന് ചോദിക്കുന്നത് പോലെയാണ് ചിലർ ഇപ്പോൾ വെനസ്വേലയിൽ നടന്ന സംഭവങ്ങളെ കാണുന്നത്. ട്രംപ് അത്ര മാന്യനൊന്നുമല്ലന്ന് ചിലർ പറയുമെങ്കിലും വെനസ്വേലക്കാരെ സംബന്ധിച്ചിടത്തോളം നിക്കോളാസ് മഡുറൊയെയും ഭാര്യ സിലിയ ഫ്ലോറസിനേയും പിടിച്ചുകൊണ്ടുപോയത് നന്നായി എന്നേ പറയാൻ പറ്റൂ. 2015ൽ ഇദ്ദേഹത്തിൻറെ പാർട്ടി കൃത്യമായിട്ടും ഇലക്ഷൻ തോറ്റതാണ്. പ്രതിപക്ഷം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു. പക്ഷേ സുപ്രീം കോർട്ട് ഉപയോഗിച്ച് പാർലമെന്റിനെ
പിരിച്ചുവിട്ടു.ജഡ്ജിമാരെയൊക്കെ നേരത്തെ തന്നെ വേണ്ടപ്പെട്ടവരെ നോക്കി അപ്പോയിന്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.
പാർലമെന്റിന്റെ അധികാരങ്ങൾ മുഴുവൻ തൻറെ ചൊൽപ്പടിയിൽ നിൽക്കുന്ന ഉദ്യോഗസ്ഥ വർഗ്ഗത്തിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഇപ്പോൾ അവിടെ നിയമങ്ങൾ ഉണ്ടാക്കുന്നത് ഉദ്യോഗസ്ഥരാണ്. അവർക്ക് തോന്നിയതുപോലെ എന്തും തീരുമാനിക്കാം. പാർലമെന്റ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, എന്തെങ്കിലും അധികാരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.
എല്ലാ സേജാധിപതിക്കും നാട്ടുകാരെ നല്ല പേടിയായിരിക്കും. അതുകൊണ്ട് അവരെ അടിച്ചൊതുക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും ചെയ്തു വെക്കും. പട്ടാളവും പോലീസും ഒന്നും പോരാഞ്ഞിട്ട് മടേറോ ഒരു ഗുണ്ടാപ്പടയെ കൂടി തീറ്റി പോറ്റുന്നുണ്ടായിരുന്നു.
പ്രതിപക്ഷത്തുള്ളവരോ പൊതുജനമോ എന്തെങ്കിലും വിഷയത്തിൽ പ്രതികരിച്ചാൽ പോലീസിന്റെ ഇടി മാത്രം കൊണ്ടാൽ പോരാ, ഈ ഗുണ്ടാപ്പടയുടെ ഇടികൂടി കൊള്ളണം. നാസി ജർമനിയിലും സ്റ്റാലിന്റെ റഷ്യയിലും ഒക്കെ ഉണ്ടെന്ന് നമ്മൾ കേട്ടിട്ടുള്ള അതേ സെറ്റപ്പ് തന്നെ. സാധാരണ ജനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തുള്ളവരെയും പ്രതിഷേധക്കാരെയും ഒക്കെ നേരിടുന്ന ഒരു പ്രത്യേക സ്ട്രാറ്റജി. ഇവരെയെല്ലാം ഉപയോഗിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരെയാണ് കഴിഞ്ഞ കുറച്ചു കാലഘട്ടത്തിൽ കൊന്നൊടുക്കിയത്. കാണാതെ പോയവരുടെ എണ്ണം അതിനേക്കാളും കൂടുതൽ.
ഈ ഗുണ്ടാഭരണം നിലനിർത്താൻ എണ്ണപ്പണമാണ് ഉപയോഗിക്കുന്നത്. അത് മുഴുവൻ തന്റെ സുഹൃത്തുക്കൾക്കും കൂടെ നിൽക്കുന്നവർക്കും മാത്രം ഗുണമുണ്ടാകുന്ന രീതിയിൽ ആക്കിയെടുത്തു. രാജ്യത്തിൻറെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയിലാണ് പണം മുഴുവൻ ഉള്ളത്. അതിൻറെ കോൺട്രാക്റ്ുകൾ സ്വന്തക്കാർക്ക് മാത്രം കിട്ടുന്നു. പണം മുഴുവൻ രാജ്യത്തിന്റെ പുറത്തേക്ക് കൊണ്ടുപോകുന്നു.
എന്തെങ്കിലും ഒരു പ്രതിപക്ഷം ഉണ്ടായി വരാനുള്ള സാധ്യതയെ തന്നെ തല്ലിഒതുക്കുകയാണ്. പ്രമുഖരായ പ്രതിപക്ഷം നേതാക്കളെ പിടിച്ച് ജയിലിൽ ഇടുന്നു. അവരൊക്കെ രാജ്യദ്രോഹികൾ ആണെന്നാണ് പറയുന്നത്. അമേരിക്കയുടെ ഏജന്റുമാരാണത്രേ. ഈ കഥയൊക്കെ സ്ഥിരം കേൾക്കുന്നതല്ലേ?
തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുള്ള ആരെങ്കിലും ഒക്കെ ഉണ്ടെങ്കിൽ അവരെ അങ്ങ് അയോഗ്യരാക്കും. പിന്നെ ജയിച്ചിട്ടും കാര്യമൊന്നുമില്ല. കാരണം പാർലമെന്റിന്റെ അധികാരം ല്ലാം എടുത്തു കളഞ്ഞു.
ഏകദേശം പട്ടാളഭരണമാണ്. എന്നാൽ അങ്ങനെ തോന്നിക്കാത്ത രീതിയിലും പട്ടാളത്തിലെ ടോപ്പ് ഉദ്യോഗസ്ഥരെ എല്ലാം എണ്ണപ്പണത്തിന്റെ വിഹിതം കൊടുത്ത് കൂടെ നിർത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു അലവലാതിയാണ് വലിയ സാമ്രാജ്യത്വ വിരുദ്ധ പോരാളി ആണ് എന്നൊക്കെ ചിലർ വാഴ്ത്തി പാടുന്നത്.
അമേരിക്കയെ എതിർത്തു എന്നതുകൊണ്ട് മാത്രം സാമ്രാജ്യത്വ വിരുദ്ധ പോരാളി ഒന്നും ആകില്ല. അമേരിക്കയെ എതിർക്കുകയും സ്വന്തം നാട്ടിലെ ജനങ്ങളെ അടിച്ചമർത്തുകയും വെടിവെച്ചു കൊല്ലുകയും ഒക്കെ ചെയ്യുന്നവൻ എങ്ങനെയാണ് ഈ പറഞ്ഞ പോരാളി ആകുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
സാമ്രാജ്യത്ത വിരുദ്ധ പോരാളിക്ക് വേണമെങ്കിൽ രണ്ടട് ഉദാഹരണം പറയാം. ഒന്ന് ജവഹർലാൽ നെഹ്റു, രണ്ട് നെൽസൺ മണ്ടേല. ഇവർ രണ്ടുപേരും അവരവരുടെ രാജ്യങ്ങളിലെ ജനാധിപത്യവും അത് സംരക്ഷിക്കാൻ വേണ്ട പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തിയവരാണ്. അല്ലാതെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് നാട്ടിലെ ജനങ്ങളെ അടിച്ചൊതുക്കി ഭരിച്ചവരല്ല. ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങളിൽ റഷ്യയുമായി കൂട്ടുകൂടിയപ്പോൾ പോലും അവിടെ പോയി അടിമയാവുകയല്ല ചെയ്തത്, സ്വന്തമായ ഒരു നിലപാട് എടുക്കുകയാണ് ചെയ്തത്.
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ സ്വേച്ഛാധിപതികൾ എല്ലാം ഒന്നിക്കും എന്ന് പറയുന്നത് കൃത്യമാണ്. വെനസുവേലയുടെ മഡൂറോയുടെ ചങ്ങാതിമാർ ഇറാനും ചൈനയും ഒക്കെയാണ്. അതുപോലെയൊക്കെ ജനങ്ങളെ അടിച്ചൊതുക്കി ഉള്ള ഭരണമാണ് പുള്ളി വിഭാവനം ചെയ്യുന്നത്.
ട്രമ്പ് പിടിച്ചുകൊണ്ടു പോയതുകൊണ്ട് അമേരിക്കൻ ജയിലിൽ ബിരിയാണി കഴിച്ച് ജീവിക്കാം. അതല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വെനസ്വേലക്കാര് തന്നെ ഇങ്ങരെ തല്ലിക്കൊന്നേനെ.
വെനസുവേലയിലെ പ്രതിപക്ഷ നേതാക്കന്മാരുടെ പ്രതികരണം ഇപ്പോൾ തന്നെ വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യ ആക്കപ്പെട്ട പ്രതിപക്ഷ നേതാവ് അമേരിക്ക ചെയ്ത കാര്യത്തെ പ്രശംസിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ മടൂറോയുടെ കിരാത ഭരണത്തിന് ഒരു അവസാനമാകുമെന്നുള്ള പ്രതീക്ഷയിലാണ്. പെനസുവേലയിൽ നിന്ന് നാടുവിട്ടു പോകേണ്ടി വന്ന ആളുകളും വളരെ സന്തോഷത്തിലാണ്. പല സിറ്റികളിലും അവർ സംഘടിച്ച് ആഹ്ലാദ പ്രകടനങ്ങൾ ഒക്കെ നടത്തുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായിട്ടും ദാരിദ്ര്യത്തിൽ മുങ്ങിയ വെനസ്വേലയിൽ നിന്ന് ഒടുവിൽ ആ വാർത്ത എത്തിയിരിക്കുന്നു: നിക്കോളാസ് മഡുറോ യുഎസ് പിടിയിൽ. വെനസ്വേലൻ ജനത തെരുവുകളിൽ നൃത്തം ചെയ്തും പതാകകൾ വീശിയുമാണ് ഈ വാർത്തയെ വരവേൽക്കുന്നത്.
1. എന്തുകൊണ്ട് മഡുറോയെ പിടികൂടി?
വർഷങ്ങളായി അമേരിക്കയുടെ നോട്ടപ്പുള്ളിയായിരുന്നു മഡുറോ. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഈ നടപടിക്ക് പിന്നിലുള്ളത്:
• മയക്കുമരുന്ന് കടത്ത്: മഡുറോയും അദ്ദേഹത്തിന്റെ അനുയായികളും ചേർന്ന് അമേരിക്കയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇതിനായി അമേരിക്കൻ കോടതി അദ്ദേഹത്തിന്റെ തലയ്ക്ക് 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) വിലയിട്ടിരുന്നു.
• ജനാധിപത്യ ധ്വംസനം: കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ വലിയ തോതിൽ ക്രമക്കേട് നടത്തി അധികാരം പിടിച്ചെടുത്തുവെന്നും, പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമർത്തുന്നുവെന്നും ആഗോളതലത്തിൽ പരാതിയുണ്ടായിരുന്നു.
• സാമ്പത്തിക തകർച്ച: മഡുറോയുടെ ഭരണത്തിന് കീഴിൽ വെനസ്വേലയിലെ പണം വെറും കടലാസ് കഷണത്തിന് തുല്യമായി മാറി. ജനങ്ങൾ പട്ടിണിയിലാവുകയും ദശലക്ഷക്കണക്കിന് ആളുകൾ രാജ്യം വിടുകയും ചെയ്തു.
2. എങ്ങനെയായിരുന്നു ആ 'സിനിമാറ്റിക്കായ' പിടികൂടൽ?
അതിസാഹസികമായ ഒരു സൈനിക നീക്കത്തിലൂടെയാണ് അമേരിക്ക മഡുറോയെ കുടുക്കിയത്. 'ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്' എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്.
• അതിരാവിലെ, വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ മഡുറോയുടെ അതീവ സുരക്ഷയുള്ള കൊട്ടാരത്തിന് മുകളിൽ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് വിമാനമിറങ്ങി.
• വളരെ കുറഞ്ഞ സമയം കൊണ്ട് അദ്ദേഹത്തിന്റെ സുരക്ഷാ വലയം ഭേദിച്ച സൈന്യം, രക്തച്ചൊരിച്ചിൽ പരമാവധി ഒഴിവാക്കി മഡുറോയെ കസ്റ്റഡിയിലെടുത്തു.
• അവിടെ നിന്ന് ഉടൻ തന്നെ അദ്ദേഹത്തെ വിമാനമാർഗ്ഗം അമേരിക്കയിലെ അതീവ സുരക്ഷയുള്ള തടവറയിലേക്ക് മാറ്റി.
3. വൈറ്റ് ഹൗസിൽ ഇരുന്ന് ഓപ്പറേഷൻ കണ്ട ട്രംപ്
ഈ സൈനിക നീക്കത്തിന്റെ ഓരോ നിമിഷവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് നിരീക്ഷിക്കുകയായിരുന്നു. വൈറ്റ് ഹൗസിലെ 'സിറ്റുവേഷൻ റൂമിൽ' ഇരുന്നാണ് അദ്ദേഹം ഈ ഓപ്പറേഷൻ തത്സമയം കണ്ടത്.
ഓപ്പറേഷൻ വിജയകരമായതിന് പിന്നാലെ ട്രംപ് ലോകത്തോട് പറഞ്ഞു: "വെനസ്വേലയിലെ ജനങ്ങൾ ഇന്ന് സ്വതന്ത്രരായിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഒരു ഏകാധിപതിയെ നമ്മൾ നീതിപീഠത്തിന് മുന്നിൽ എത്തിച്ചിരിക്കുന്നു." മഡുറോയെ പിടികൂടിയത് തന്റെ ഭരണകൂടത്തിന്റെ വലിയ വിജയമായാണ് ട്രംപ് ഉയർത്തിക്കാട്ടുന്നത്.
ഇനി എന്ത് സംഭവിക്കും?
മഡുറോയെ ഇനി അമേരിക്കൻ കോടതിയിൽ വിചാരണ ചെയ്യും. മയക്കുമരുന്ന് കടത്ത് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടാൽ അദ്ദേഹത്തിന് ആജീവനാന്ത തടവ് ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, വെനസ്വേലയിൽ പുതിയ ജനാധിപത്യ ഭരണകൂടം നിലവിൽ വരുമെന്നും അവിടുത്തെ കഷ്ടപ്പാടുകൾക്ക് അറുതിയാകുമെന്നും ലോകം പ്രതീക്ഷിക്കുന്നു.
ഇനി പറയുന്ന കാര്യങ്ങൾ കൂടി പരിശോധിച്ചാൽ കാര്യം വ്യക്തമാകും. ആരാണ്, എന്താണ്, എങ്ങനെയാണ് കാര്യങ്ങൾ എന്ന് ബോധ്യപ്പെടാൻ ചുവടെ പറയുന്ന ചരിത്രവും ആരോപണവും പരിശോധിച്ചാൽ മതി.
■മഡുറോ ചെയ്ത സല്‍കൃത്യങ്ങള്‍.....
■1.മയക്കുമരുന്ന് ഭീകരവാദ ഗൂഢാലോചന;മഡുറോ, കാർട്ടൽ ഡി ലോസ് സോൾസ് (കാർട്ടൽ ഓഫ് ദി സൺസ്) എന്നറിയപ്പെടുന്ന ഒരു "മയക്കുമരുന്ന് ഭീകരവാദ സംഘടനയെ" സൃഷ്ടിച്ചുകൊണ്ടു യുവതിയുവാക്കളെ മയക്കുമരുന്നിനടിമയാക്കി കൊല്ലാന്‍ പദ്ധതി ഇട്ടു അതു നടപ്പില്‍ ആക്കി. അയാള്‍ അതിനു തിരഞ്ഞെടുത്തതു കൂടുതലും അമേരിക്കന്‍ നഗരങ്ങള്‍ ആയിരുന്നു. പതിനായിരകണക്കിനു യുവതിയുവാക്കള്‍ ആ ഭീകര സംഘടനയുടെ ഇരകളാക്കപ്പെട്ടു.
■2.കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന: 1999 മുതൽ യുഎസിലേക്ക് വൻതോതിൽ കൊക്കെയ്ൻ ഇറക്കുമതി ചെയ്യാൻ മഡുറോ ഗൂഢാലോചന നടത്തി ,'സിനലോവ കാർട്ടൽ' , 'സീറ്റാസ് ' തുടങ്ങിയ നാര്‍ക്കോ ടെററിസ്റ്റു ഗ്രൂപ്പുകളുമായി പങ്കാളിത്തം പുലർത്തുകയും അതു നടപ്പില്‍ ആക്കുകയും ചെയ്തു.
ആയിരകണക്കിനു മനുഷ്യര്‍ ആ നാര്‍ക്കോ ടെററിസ്റ്റു ഗ്രൂപ്പുകളുടെ ഇരകള്‍ ആയി. അവരുടെ പ്രവര്‍ത്തനഫലമായി പതിനായിരങ്ങള്‍ മയക്കുമരുന്നിനു അടിമകളായി, ചിലര്‍ ആരോഗ്യം നശിച്ചു തകര്‍ക്കപ്പെട്ടു, ചിലര്‍ പട്ടിണിക്കോലങ്ങളായി , ചിലര്‍ തെരുക്കളില്‍ മരിച്ചു വീണു. അങ്ങിനെ പതിനായിരകണക്കിനു ജീവിതങ്ങള്‍ നീറി നീറി എരിഞ്ഞടങ്ങി.
■3.ആയുധ കുറ്റകൃത്യങ്ങൾ: മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും നല്‍കി 'നാര്‍ക്കോ ടെററിസ്ററു ഗ്രൂപ്പുകള്‍' സൃഷ്ടിച്ചു ലോകത്തെ അയാള്‍ ഭയപ്പെടുത്തി. എന്നുവച്ചാല്‍ നാര്‍ക്കോ ടെററിസം ആധുനികവത്ക്കരിച്ചു.
■3.അക്രമവും അഴിമതിയും:
'നാര്‍ക്കോട്ടിക് ടെററിസ്റ്റു ഗാംഗുകളുടെ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നതിനായി കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, മർദ്ദനങ്ങൾ എന്നിവയ്ക്ക് ഉത്തരവിട്ടു നടപ്പില്‍ ആക്കി. കടത്തുകാർക്ക് നയതന്ത്ര പരിരക്ഷ നൽകാൻ തന്റെ പൊതു ഓഫീസ് അയാള്‍ ഉപയോഗിച്ചു.
■4.അന്താരാഷ്ട്ര മനുഷ്യാവകാശ ആരോപണങ്ങൾ
സ്വതന്ത്ര ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ ദൗത്യസംവിധാനങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മഡുറോയുടെ ഭരണത്തിൻ കീഴിൽ വർഷങ്ങളായി നടന്ന കുറ്റകൃത്യങ്ങള്‍ താഴെപറയുന്ന കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടു;
□മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ: നിയമവിരുദ്ധമായ കൊലപാതകങ്ങൾ, ഏകപക്ഷീയമായ തടങ്കലുകൾ, നിർബന്ധിത തിരോധാനങ്ങൾ, വ്യവസ്ഥാപിത പീഡനങ്ങൾ എന്നിവ ആരോപണങ്ങളിൽ ഉൾപ്പെടുന്നു.
□രാഷ്ട്രീയ അടിച്ചമർത്തൽ: 2014 മുതൽ പ്രതിഷേധക്കാരെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്താൻ ഭരണകൂട സേനയെ ഉപയോഗിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ വെനസ്വേലന്‍ പ്രസിഡന്റു മഡുറോ ലോകം കണ്ടതില്‍ വച്ചേറ്റവും അതിക്രൂരനായ ഒരു നാര്‍ക്കോ ടെററിസ്റ്റു ആണു.
എണ്ണ വ്യാപാരത്തിലൂടെയും മയക്കുമരുന്നു വ്യാപാരത്തിലൂടെയും ലഭിക്കുന്ന പണം, വെനസ്വലൻ ജനതയുടെ ക്ഷേമത്തിനു പകരം, അറേബ്യൻ ഭൂഖണ്ഡത്തിലെ ഇസ്ലാമിക തീവ്രവാദ സംഘടനകളെ സഹായിക്കാന്‍ അയാള്‍ ഉപയോഗിച്ചു.
ഹമാസ് , ഹിസ്ബുള്ള തുടങ്ങിയ ഭീകര സംഘടനകളെ പിന്തുണച്ചിരുന്ന അയാള്‍
ഇറാൻ്റെ ഇറാനിലെ ജനതയ്ക്കു വേണ്ടാത്ത ഭരണകൂടവും ആയി സഹകരിച്ചു തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള ഒരു രാജ്യത്തെ പട്ടിണിയിലേക്കും ആഭ്യന്തര യുദ്ധത്തിലേക്കും തള്ളിവിട്ട നിക്കോളാസ് മഡുറോ എന്ന മുന്‍ 'ബസ് ഡ്രൈവര്‍' ഒടുവില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായിരിക്കുകയാണ്. ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി എത്തി, പ്രതിപക്ഷത്തെ അടിച്ചൊതുക്കിയും, നാട്ടുകാരെ ഗുണ്ടായിസത്തിലൂടെ ഭീഷണിപ്പെടുത്തിയും, രാജ്യത്തിൻ്റെ മുക്കിലും മൂലയിലും മയക്കുമരുന്ന് സുലഭമാക്കിയും, അത് അമേരിക്കയിലേക്ക് കടത്തി അവിടുത്തെ സ്വസ്ഥതയെ കെടുത്തിയും, രാജ്യത്തെ പട്ടിണിയിലേക്കും അതിദാരിദ്യത്തിലേക്കും തള്ളിവിട്ടും വെനസ്വേലയെ ഒരു നരകമാക്കി മാറ്റിയ മഡുറോയുടെ ജീവിതം നാടകീയമായ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്.
1962 നവംബര്‍ 23-ന് കാരക്കാസിലാണ് നിക്കോളാസ് മഡുറോ മോറോസ് ജനിച്ചത്. ഹെസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഒരു യൂണിയന്‍ നേതാവായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന മഡുറോ, സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെങ്കിലും, കാരക്കാസില്‍ ബസ് ഡ്രൈവറായി ജോലി നോക്കുന്നതിനിടെ അദ്ദേഹം ഒരു മികച്ച സംഘാടകനായും ട്രേഡ് യൂണിയന്‍ നേതാവായും പേരെടുത്തു
1990-കളുടെ അവസാനത്തില്‍ വെനസ്വേലന്‍ വിപ്ലവനായകന്‍ ഹ്യൂഗോ ഷാവേസിന്റെ അടുത്ത അനുയായി മാറിയതോടെയാണ് മഡുറോയുടെ രാഷ്ട്രീയ ജീവിതം മാറിയത്. കാരക്കാസിലെ മെട്രോ ബസ് ഡ്രൈവറായി ജോലി നോക്കുമ്പോഴാണ് ട്രേഡ് യൂണിയന്‍ നേതാവായി രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. 2006 മുതല്‍ 2013 വരെ വിദേശകാര്യ മന്ത്രിയായും പിന്നീട് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഷാവേസിന്റെ 'ചാവിസ്‌മോ' (Chavismo) എന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച വക്താവായിരുന്നു അദ്ദേഹം. തന്റെ മരണത്തിന് മുന്‍പ് ഷാവേസ് തന്നെ മഡുറോയെ,പിന്‍ഗാമിയായി പ്രഖ്യാപിച്ചു. 2013-ല്‍ ഷാവേസിന്റെ മരണശേഷം മഡുറോ അധികാരം പിടിച്ചെടുത്തത് മുതല്‍ വെനസ്വേലയുടെ കഷ്ടകാലം തുടങ്ങി
'ഷാവേസ് ദെ ലോ ജൂറോ, മി വോട്ട് എസ് പാരാ മധുറോ'' എന്നായിരുന്നു ഷാവേസിന്റെ മരണ ശേഷം നടന്ന 2013ലെ തിരഞ്ഞെടുപ്പിലെ ഔദ്യോഗിക മുദ്രാവാക്യം. 'ഷാവേസ് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വോട്ട് മഡൂറോക്ക്' എന്നര്‍ഥം. ഷാവേസിന്റെ ഓര്‍മകളെ ഓരോ അണുവിലും ആവാഹിച്ചിട്ടും മഡൂറോക്ക് ആ തിരഞ്ഞെടുപ്പില്‍ തിളക്കം കുറഞ്ഞ വിജയമേ നേടാനായുള്ളൂ. 2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി രണ്ടാമൂഴം. 40 ശതമാനം പേര്‍ മാത്രം വോട്ട് ചെയ്ത ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ പലതും സജീവമായിരുന്നില്ല.
പിന്നീട് നടന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മഡൂറോയുടെ കാലിടറി. അയാളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. പക്ഷേ ഈ പ്രശ്‌നം മഡൂറോയുടെത് മാത്രമായിരുന്നില്ല. ഷാവേസ് തന്നെ സൃഷ്ടിച്ചതായിരുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ കൊടുത്തിരുന്ന സ്വകാര്യ മേഖലയിലെ സംരംഭങ്ങള്‍ ഇയാള്‍ ഒറ്റയടിക്ക് ഷാവേസ് ദേശസാല്‍ക്കരിച്ചു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്കി മാറ്റി. അവിടെയെല്ലാം സ്വന്തം പാര്‍ട്ടിക്കാരെയും അനുയായികളെയും പാര്‍ശ്വവര്‍ത്തികളെയും കുത്തിക്കയറ്റി. ഇടക്കിടെ അമേരിക്കന്‍ വിരുദ്ധ പ്രസംഗം നടത്തിയാണ് ഷാവേസ് പിടിച്ചു നിന്നത്. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിനുശേഷം എണ്ണ പ്രതിസന്ധിയുണ്ടായതോടെ രാജ്യം ശരിക്കും കൂപ്പുകുത്തി. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങള്‍ക്കോ ഉപയോഗിക്കാതെ തരിശിട്ടത് സമ്പന്ന രാജ്യത്തെ ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എക്‌സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു.
എണ്ണകയറ്റുമതിയിലൂടെ വന്‍ പണം വെനസ്വേലയിലേയ്ക്ക് ഒഴുകിയ ഒരു കാലഘട്ടമുണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താനും ദീര്‍ഘവീഷണത്തോടെയുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടതാണ് വെനസ്വേലയുടെ പതനത്തിന് കാരണം. പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഷാവെസ് 199-9ല്‍ വെനസ്വേലയുടെ പ്രസിഡന്റായി നാല്‍പ്പത്തിനാലാം വയസില്‍ അവരോധിക്കപ്പെട്ടപ്പോള്‍ വെനസ്വേലയുടെ സാമ്പത്തിക സ്ഥിതി ആശാവഹമായിരുന്നില്ല. ജനങ്ങളില്‍ പകുതിപേരും ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു.
എണ്ണവില പെട്ടെന്നുയരാന്‍ തുടങ്ങുകയും കാലക്രമത്തില്‍ 100 ഡോളര്‍ വരെയാവുകയും ചെയ്തു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഒട്ടേറെ പരിപാടികള്‍ നടപ്പാക്കാന്‍ എണ്ണപ്പണം ഷാവെസ് ഉപയോഗിച്ചു. ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്കു ലഭിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ സന്തുഷ്ടരായി. തുടര്‍ന്ന് നടത്തിയ മൂന്നു തിരഞ്ഞെടുപ്പുകളില്‍ ഷാവെസ് തന്നെ വെനസ്വേലയില്‍ ജയിച്ചു കയറി. യുഎസ് ഉപരോധം മൂലം വീര്‍പ്പുമുട്ടിയിരുന്ന ക്യൂബയെ സഹായിക്കാനും പെട്രോഡോളര്‍ ഷാവെസിനു തുണയായി. പക്ഷേ ഷാവേസിനുശേഷം രാജ്യം വീണു.
ഷാവേസിന്റെ കാലത്തെ ജനക്ഷേമ പദ്ധതികള്‍ മഡുറോയുടെ കാലത്ത് വന്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള വഴികളായി മാറി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരുന്ന വെനസ്വേലയെ മഡുറോയുടെ വികലമായ നയങ്ങള്‍ ഒരു ഇടത്തരം നഗരത്തിന്റെ സാമ്പത്തിക നിലവാരത്തിലേക്ക് എത്തിച്ചു. ഒരു നേരത്തെ ഭക്ഷണത്തിന് ചാക്കില്‍ പണം കൊണ്ടുപോകേണ്ട ഗതികേടിലേക്ക് ജനങ്ങള്‍ എത്തി. മഡുറോയുടെ ഭരണകൂട ഭീകരതയും പട്ടിണിയും ഭയന്ന് 80 ലക്ഷത്തിലധികം ജനങ്ങളാണ് രാജ്യം വിട്ട് പലായനം ചെയ്തത്. മയക്കുമരുന്ന് കടത്ത്, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ മഡുറോയ്ക്ക് മേല്‍ ഉയര്‍ന്നിട്ടുണ്ട്. അമേരിക്ക അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുകയും അദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അമേരിക്കയുടെ ഉപരോധങ്ങളാണെന്ന് മഡുറോ ഇപ്പോഴും ആവര്‍ത്തിക്കുന്നു. .
കൊക്കെയ്ന്‍ കടത്തും 'സണ്‍ കാര്‍ട്ടലും' അധികാരത്തില്‍ തുടരാന്‍ സൈന്യത്തെ കൂട്ടുപിടിച്ച മഡുറോ, വെനസ്വേലന്‍ ജനറല്‍മാരെ മയക്കുമരുന്ന് കടത്തിന്റെ ഭാഗമാക്കി മാറ്റിയെന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ ആരോപിക്കുന്നത്. 'കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ്' (സണ്‍ കാര്‍ട്ടല്‍) എന്ന അധോലോക സംഘത്തിന്റെ തലവനായി മഡുറോ പ്രവര്‍ത്തിച്ചുവെന്നും ടണ്‍ കണക്കിന് കൊക്കെയ്ന്‍ അമേരിക്കയിലേക്ക് കടത്തിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ട്രംപ് ഭരണകൂടം മഡുറോയെ വേട്ടയാടുമെന്ന് പ്രഖ്യാപിച്ചത്. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് പല തവണ വധശ്രമത്തില്‍ നിന്ന് പലതവണയാണ് മഡൂറോ രക്ഷപ്പെട്ടത്. വെനസ്വേലന്‍ സൈന്യത്തിന്റെ എണ്‍പത്തി ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ ആക്രമണം നടന്നിരുന്നു. പറന്നുവന്ന ഡ്രോണുകള്‍ പ്രസിഡന്റിനുമുന്നില്‍ പൊട്ടിത്തെറിച്ചുവെങ്കിലും മഡൂറോ അത്ഭുതകരമായി രക്ഷപ്പെട്ടു. വധശ്രമങ്ങള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. വിദേശശക്തികളാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്തുതന്നെയാണ് മഡൂറോയുടെ ശത്രുക്കള്‍. 2017- ജൂണിലുണ്ടായ ചില സംഭവികാസങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു. മഡൂറോ സര്‍ക്കാരിന്റെ പ്രധാന നോട്ടപ്പുള്ളിയായിരുന്ന ഓസ്‌കര്‍ പെരെസ് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് വലിയ ഒരു പോരാട്ടത്തിന് ശേഷമായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പെരസ്, മഡൂറോ ഭരണത്തില്‍ പ്രതിഷേധിച്ച് ആക്രമണങ്ങള്‍ക്ക് മുന്നിട്ടറങ്ങി. 2017 ജൂണില്‍ പൊലീസ് സേനയുടെ ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് സുപ്രീംകോടതിയിലും മന്ത്രിമന്ദിരത്തിലും ബോംബിട്ടു.ഏറ്റുമുട്ടലുകള്‍ക്ക് ഒടുവില്‍ സൈന്യം ഇയാളെ വെടിവച്ചുകൊന്നു.
2017-ല്‍ സൈന്യത്തിലെ ഒരു വിഭാഗം മഡ്യൂറോയെ തീര്‍ക്കാന്‍ കരുക്കള്‍ നീക്കിയെങ്കിലും പടിഞ്ഞാറന്‍ കാരക്കസില്‍ സൈനികതാവളങ്ങള്‍ പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിച്ചു. ഈ ശ്രമവും പാതിവഴിയില്‍ നിലച്ചു. 2016-ലായിരുന്നു പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മഡൂറോയ്ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി. വിശപ്പുമാറ്റാന്‍ വകയില്ലാതെ കഴിഞ്ഞവര്‍ പ്രസിഡന്റിനെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ചു. വീട്ടിലെ ചട്ടിയും കലവും എറിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് അന്ന് തെരുവില്‍ പ്രതിഷേധിച്ചത്.ബഹുഭൂരിപക്ഷം ജനങ്ങളും വെറുത്തിട്ടും പ്രതിപക്ഷപാര്‍ട്ടികളെയൊക്കെ നിശബ്ദരാക്കി മഡൂറോ അധികാരത്തില്‍ തുടരുകയായിരുന്നു. 2024-ലെ തിരഞ്ഞെടുപ്പ് തട്ടിപ്പും തിരിച്ചടിയും ഏറ്റവും ഒടുവില്‍ 2024-ല്‍ നടന്ന തിരഞ്ഞെടുപ്പിലും വന്‍ ക്രമക്കേട് നടത്തി മഡുറോ വിജയം പ്രഖ്യാപിച്ചു. എഡ്മണ്ടോ ഗോണ്‍സാലസ് ഉറുട്ടിയ എന്ന പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. വോട്ടിംഗ് മെഷീനുകളിലെ 80% ഡാറ്റ പുറത്തുവിട്ടുകൊണ്ട് തങ്ങളാണ് വിജയിച്ചതെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചു എന്നത് മഡുറോയുടെ നിലനില്‍പ്പിന് വലിയ വെല്ലുവിളിയായിരുന്നു.
വേതനത്തിലെ ഇടിവ്, പട്ടിണി, തകരുന്ന എണ്ണവ്യവസായം, കുടിയൊഴിക്കല്‍ കാരണം കുടുംബങ്ങളുടെ വേര്‍പെടല്‍ എന്നിവയെല്ലാം വോട്ടര്‍മാരെ വെറുപ്പിച്ചിരുന്നു. എന്നിട്ടും ഒരുവട്ടം കൂടി മധൂറോ ജയിച്ചതോടെ നാട്ടുകാരുടെ വിദേശ കുടിയേറ്റം അനിവാര്യമായി. അമേരിക്കയുടെ കടുത്ത നീക്കങ്ങളും പ്രതിപക്ഷ മുന്നേറ്റവും കൂടുതൽ മയക്കുമരുന്ന് കടത്ത് ആരോപിച്ചു അമേരിക്കന്‍ നീതിന്യായ വകുപ്പ് മഡുറോയ്ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ദശലക്ഷം ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. അമേരിക്കന്‍ ഉപരോധങ്ങള്‍ കാരണം രാജ്യത്തെ എണ്ണ വ്യവസായം തകരുകയും മഡുറോയുടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന വിമാനം പോലും അമേരിക്ക കണ്ടുകെട്ടുകയും ചെയ്തു. തന്റെ പരാജയങ്ങള്‍ക്ക് കാരണം അമേരിക്കയുടെ ഉപരോധങ്ങളാണെന്ന് മഡുറോ ആവര്‍ത്തിക്കുമ്പോഴും, ഭരണകൂടത്തിന്റെ അഴിമതിയും അടിച്ചമര്‍ത്തലുമാണ് രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ പക്ഷം. ജനകീയ പ്രക്ഷോഭത്തെ തോക്കിന്‍മുനയില്‍ നേരിട്ട മഡുറോയ്ക്ക് ഒടുവില്‍ അമേരിക്കന്‍ സൈന്യത്തിന്റെ 'ഓപ്പറേഷന്‍ സതേണ്‍ സ്പിയറിന്' മുന്നില്‍ കീഴടങ്ങേണ്ടി വന്നു. വെനസ്വേലയുടെ എണ്ണ സമ്പത്ത് മുഴുവന്‍ വിദേശ രാജ്യങ്ങള്‍ക്ക് വിറ്റുതുലയ്ക്കുകയും സ്വന്തം ജനതയെ പട്ടിണിക്കിട്ടു കൊല്ലുകയും ചെയ്ത ഒരു ഭരണാധികാരിയുടെ അന്ത്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്..
Maduro in Venezuela is not a saint. CPM's Venezuelan revolution in Kerala is a joke























